---
title: "മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം ; തലശേരി മോർച്ചറിയിലേക്ക് മാറ്റി*"
english_title: "Unidentified dead body of man in Mahi River; Shifted to Thalassery Mortuary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236835/Unidentified dead body of man in Mahi River; Shifted to Thalassery Mortuary"
published_at: "2024-09-20T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed4c030554f_IMG-20240920-WA0098.jpg"
keywords: []
---

# മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം ; തലശേരി മോർച്ചറിയിലേക്ക് മാറ്റി*

> **Lead Summary:** മാഹി : മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം.

## Article Content

മാഹി : മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം.

രാവിലെ 11 മണിയോടെയാണ്ഏകദേശം 55 വയസ് പ്രായം തോന്നുന്ന പുരുഷൻ്റെ മൃതദേഹം ന്യൂ മാഹി കലാഗ്രാമത്തിന് സമീപത്തായി പുഴയിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ന്യൂമാഹി പോലീസ് സ്ഥലത്തെത്തി. ഇതിനിടെ നാട്ടുകാർ തോണിയിലെത്തി മൃതദേഹം കരക്കടുപ്പിച്ചു.

തലശ്ശേരി ഫയർഫോഴ്സും എത്തിയിരുന്നു. കറുപ്പ് ബനിയനും, കടും പച്ച മുണ്ടുമാണ് വേഷം. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236835/Unidentified dead body of man in Mahi River; Shifted to Thalassery Mortuary)